ഒത്തിരി എഴുതണം എന്ന് തോന്നിതുടങ്ങിയിട്ട് കാലം കുറെ ആയി ...പക്ഷെ എപ്പോളൊക്കെ പേന
കൈയ്യിലെടുക്കുന്നുവോ ആ നിമിഷം തന്നെ ബുദ്ധി ശൂന്യമായി പോകുന്നു ...പിന്നെ വെറും
നിശബ്ദത മാത്രം ...പേന കടലാസു കഷണങ്ങള്‍ക്കുള്ളില്‍.... എന്‍റെ വിരലിനെയും കാത്തു
വേറുതേയിരിക്കും.....പേപ്പറും പേനയുമെടുത്ത് ഭദ്രമായി മടക്കി ബാഗില്‍ വയ്ക്കും ....
അത്രതന്നെ .....! പിന്നെ എന്തുകൊണ്ട് എനിക്ക് എഴുതാന്‍ കഴിയുന്നില്ല എന്നതിനെതേടി
ചിന്തയില്‍ യാത്രയാവും...."നിനക്ക് സങ്കല്‍പ്പങ്ങളും അനുഭവങ്ങളും ഉണ്ട് പക്ഷേ ...അത്
പ്രകടിപ്പിക്കാനുള്ള ഭാഷ ....അതില്ല അതെ ശരിയാണ് ....ആണോ ?? അല്ല ...ബഷീര്‍ മാഷ് ഭാഷ
വല്ലതും പഠിച്ചിട്ടാണോ ....ഇല്ലല്ലോ പറയുന്ന കാര്യം മനസിലായാല്‍ പോരെ ....അതെ..ല്ലോ ...
ഭാഷയുടെ കര്‍മ്മം ആശയവിനിമയം ആണ് ....സത്യത്തില്‍ നിന്‍റെ ആശയം എന്താ ??? നിനക്ക്
എന്താണ് ഈ ലോകത്തോട് പറയാനുള്ളത് ?? പ്രണയം ?? എന്ത്
പ്രണയം.......പൂമ്പാറ്റയും/മഞ്ഞുകണങ്ങളും/ ഇളംകാറ്റും/സന്ധ്യയും/പൂക്കളും ഇല്ലാത്ത ഒരു
പ്രണയം ??? പറ്റുമോ ?? യേയ് ...നടക്കില്ല പിന്നെ ...ജീവിതം ? എന്ത് ജീവിതം ഇവിടെ
പണത്തിനുവേണ്ടി ഒരു മനുഷ്യായുസുതന്നെ പരക്കം പാഞ്ഞു തീര്‍ക്കുന്നവരെ കുറിച്ച് എന്ത്
എഴുതും ? പഠനം /സപ്പ്ലി/ഇന്റര്‍വ്യൂ/ജോലി/പണം .....ദേ കണ്ടോ അത് വീണ്ടും
പണത്തില്‍ത്തന്നെ വന്നു നില്‍ക്കുന്നു ....നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുഖ
സൗകര്യങ്ങള്‍ക്ക് വേണ്ടി നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ജീവിതം.....
..സൗകര്യങ്ങള്‍ വേണ്ടേ ? ഫ്രിഡ്ജ് മാറ്റണം എന്നു പറഞ്ഞിട്ട് കാലം കുറെ
ആയല്ലോ ..അല്ലാ.. എന്തിനാ ഫ്രിഡ്ജ്..? അല്ലാ ...ഇതിന്‍റെ മലയാളം പേര് എന്താ ?
ഒരു എടുത്തുവയ്ക്കല്‍ സംസ്ക്കാരം .....സംസ്ക്കാരം ..ഹോ ...അപ്പപ്പോള്‍ ആവശ്യത്തിനു
ഉണ്ടാക്കി കഴിച്ചാല്‍ പോരെ ...പിന്നെ സ്റ്റൊരെജ്...പച്ചക്കറി ഒരു നനഞ്ഞ തുണിയുടെ അടിയിൽ വച്ചാലും ഫ്രിഡ്ജില്‍ വച്ചാലും കേടു വരുന്ന സമയം തുല്യം തന്നെ ...പിന്നെ എന്തിനു....? തണുത്തവെള്ളം ..വെള്ളമടിക്കാന്‍ ?? ...എന്തിനാ വെറുതേ ....?
ഐസ് കട്ട ...ദേ ...വീണ്ടും... ഐസിന്‍റെ മലയാളം എന്താ ? ഗൂഗിള്‍ പറയുന്നു മഞ്ഞുക്കട്ട എന്ന്...അതെങ്ങനെ മഞ്ഞുകട്ട ഐസ്കട്ടയാവും ?
ഭാഷയെ....കുറിച്ച് പറയുമ്പോള്‍ ബി.എസ്. സി- ക്ക് പഠിക്കുമ്പോള്‍ ചോദ്യപേപ്പറില്‍ ഇഗ്ലീഷിലൊ മലയാളത്തിലോ എഴുതാം എന്ന് തലപ്പത്ത് കാണാം ... ഭൗതിക ശാസ്ത്രം എന്ന് വിഷയത്തിനു മാത്രം മലയാളത്തില്‍ പേരുമതിയോ....ഒരു പുസ്തകമെങ്ങിലും ...എവിടെ പാലക്കാടുള്ള എല്ലാ പുസ്തകശാലകളിലും തിരഞ്ഞു ...കിട്ടിയില്ലാ..മാഷിനോട് കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു തക്കതായ മലയാളം ഭാഷ ഇല്ലാത്രേ .....അങ്ങിനെ പോകുന്നു നമ്മുടെ ഭാഷ......ഹാവൂ വീണ്ടും ഭാഷയിലേക്ക് .....
കൈയ്യിലെടുക്കുന്നുവോ ആ നിമിഷം തന്നെ ബുദ്ധി ശൂന്യമായി പോകുന്നു ...പിന്നെ വെറും
നിശബ്ദത മാത്രം ...പേന കടലാസു കഷണങ്ങള്‍ക്കുള്ളില്‍.... എന്‍റെ വിരലിനെയും കാത്തു
വേറുതേയിരിക്കും.....പേപ്പറും പേനയുമെടുത്ത് ഭദ്രമായി മടക്കി ബാഗില്‍ വയ്ക്കും ....
അത്രതന്നെ .....! പിന്നെ എന്തുകൊണ്ട് എനിക്ക് എഴുതാന്‍ കഴിയുന്നില്ല എന്നതിനെതേടി
ചിന്തയില്‍ യാത്രയാവും...."നിനക്ക് സങ്കല്‍പ്പങ്ങളും അനുഭവങ്ങളും ഉണ്ട് പക്ഷേ ...അത്
പ്രകടിപ്പിക്കാനുള്ള ഭാഷ ....അതില്ല അതെ ശരിയാണ് ....ആണോ ?? അല്ല ...ബഷീര്‍ മാഷ് ഭാഷ
വല്ലതും പഠിച്ചിട്ടാണോ ....ഇല്ലല്ലോ പറയുന്ന കാര്യം മനസിലായാല്‍ പോരെ ....അതെ..ല്ലോ ...
ഭാഷയുടെ കര്‍മ്മം ആശയവിനിമയം ആണ് ....സത്യത്തില്‍ നിന്‍റെ ആശയം എന്താ ??? നിനക്ക്
എന്താണ് ഈ ലോകത്തോട് പറയാനുള്ളത് ?? പ്രണയം ?? എന്ത്
പ്രണയം.......പൂമ്പാറ്റയും/മഞ്ഞുകണങ്ങളും/
പ്രണയം ??? പറ്റുമോ ?? യേയ് ...നടക്കില്ല പിന്നെ ...ജീവിതം ? എന്ത് ജീവിതം ഇവിടെ
പണത്തിനുവേണ്ടി ഒരു മനുഷ്യായുസുതന്നെ പരക്കം പാഞ്ഞു തീര്‍ക്കുന്നവരെ കുറിച്ച് എന്ത്
എഴുതും ? പഠനം /സപ്പ്ലി/ഇന്റര്‍വ്യൂ/ജോലി/പണം .....ദേ കണ്ടോ അത് വീണ്ടും
പണത്തില്‍ത്തന്നെ വന്നു നില്‍ക്കുന്നു ....നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുഖ
സൗകര്യങ്ങള്‍ക്ക് വേണ്ടി നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ജീവിതം.....
..സൗകര്യങ്ങള്‍ വേണ്ടേ ? ഫ്രിഡ്ജ് മാറ്റണം എന്നു പറഞ്ഞിട്ട് കാലം കുറെ
ആയല്ലോ ..അല്ലാ.. എന്തിനാ ഫ്രിഡ്ജ്..? അല്ലാ ...ഇതിന്‍റെ മലയാളം പേര് എന്താ ?
ഒരു എടുത്തുവയ്ക്കല്‍ സംസ്ക്കാരം .....സംസ്ക്കാരം ..ഹോ ...അപ്പപ്പോള്‍ ആവശ്യത്തിനു
ഉണ്ടാക്കി കഴിച്ചാല്‍ പോരെ ...പിന്നെ സ്റ്റൊരെജ്...പച്ചക്കറി ഒരു നനഞ്ഞ തുണിയുടെ അടിയിൽ വച്ചാലും ഫ്രിഡ്ജില്‍ വച്ചാലും കേടു വരുന്ന സമയം തുല്യം തന്നെ ...പിന്നെ എന്തിനു....? തണുത്തവെള്ളം ..വെള്ളമടിക്കാന്‍ ?? ...എന്തിനാ വെറുതേ ....?
ഐസ് കട്ട ...ദേ ...വീണ്ടും... ഐസിന്‍റെ മലയാളം എന്താ ? ഗൂഗിള്‍ പറയുന്നു മഞ്ഞുക്കട്ട എന്ന്...അതെങ്ങനെ മഞ്ഞുകട്ട ഐസ്കട്ടയാവും ?
ഭാഷയെ....കുറിച്ച് പറയുമ്പോള്‍ ബി.എസ്. സി- ക്ക് പഠിക്കുമ്പോള്‍ ചോദ്യപേപ്പറില്‍ ഇഗ്ലീഷിലൊ മലയാളത്തിലോ എഴുതാം എന്ന് തലപ്പത്ത് കാണാം ... ഭൗതിക ശാസ്ത്രം എന്ന് വിഷയത്തിനു മാത്രം മലയാളത്തില്‍ പേരുമതിയോ....ഒരു പുസ്തകമെങ്ങിലും ...എവിടെ പാലക്കാടുള്ള എല്ലാ പുസ്തകശാലകളിലും തിരഞ്ഞു ...കിട്ടിയില്ലാ..മാഷിനോട് കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു തക്കതായ മലയാളം ഭാഷ ഇല്ലാത്രേ .....അങ്ങിനെ പോകുന്നു നമ്മുടെ ഭാഷ......ഹാവൂ വീണ്ടും ഭാഷയിലേക്ക് .....
അല്ലെങ്കിലും വായിച്ചു വളരാന്‍ എന്‍റെ നാട്ടിലെവിടെയാ ലൈബ്രറി ...? നാട് .....രണ്ടു സംസ്ഥാനങ്ങളെ ഒരു റോഡുകൊണ്ട് മാത്രം വിഭജിച്ചി രിക്കുന്ന വഴിയോരത്താ എന്‍റെ വീട്...നാട്ടുകാര്‍ ...എന്‍റെ തലമുറ വരെ സ്കൂള്‍ പടി കണ്ടവര്‍ വിരളമാണ്.....ഭാഷയോ ....ഒരുമാതിരി തമിഴുമല്ല മലയാളവും അല്ല എന്നൊരു മട്ടാണ് ....വീടിന്നു ചുറ്റുമുള്ള പതിനാറു വീടുകളില്‍ ഞങ്ങള്‍ രണ്ടു മലയാളി കുടുംബങ്ങളെ ഉള്ളൂ.....അതും രാജിയമ്മ പറയുംപോലെ "ഗെന്താണ്ടാ ഉണ്ണീ ചോറുണ്ടാ.....ഈ ചെക്കനെന്താണ്ടാപ്പാ ഒന്നുമേ മിണ്ടുണ്ല്ലാ .?..." എന്നാപ്പിന്നെ പാലക്കാടന്‍ രൂപത്തിലൊരു ശൈലി ഉണ്ടാക്കാം......അതു വേണോ ...ഇപ്പൊ ഇറങ്ങണ സകല മലയാളം പടത്തിലും ഒരു പാലക്കാടന്‍ ഉണ്ടല്ലോ ...അതുകൊണ്ട് ആ ശ്രമവും ...ഇവിടെ അവസാനിപ്പിക്കാം..... അതുപോട്ടെ ....എന്ത് എഴുതും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല
.ദേ ....വീണ്ടും തല ശൂന്യമാകുന്നു..........നിനക്ക് തോനുന്നത് എന്തും എഴുതിക്കോ ഭാഷയോ വിഷയമോ തേടി നടക്കേണ്ടാ പിന്നെ ഗ്രാമറും ....ഭൂലോഗത്തില്‍ ഇംഗ്ലീഷ്കാരെക്കാളും ഗ്രാമറില്‍ വ്യാകുലത കാണിക്കുന്ന ഇന്ത്യന്‍ ജനതയെയും നീ കാര്യത്തിലെടുക്കെണ്ടാ .......പുസ്തകമടിച്ചു വില്‍ക്കാനോ മാസികകളില്‍ കൊടുക്കാനോ അല്ലല്ലോ ....കൂടിയാല്‍ ബ്ലോഗില്‍ ഇടും ...അത്രേ അല്ലെ ഉള്ളു.......ഒന്നുമാത്രം "എഴുതുക" അത്രയുള്ളൂ .....അല്ലപിന്നെ........... !