Friday, May 2, 2014

ഇനിയും കഥ പിറന്നില്ല



ഇപ്പോഴൊക്കെ മിക്ക സമയങ്ങളിലും മനസിന്‌ ഒരു എന്തോ ഒരു വല്ലായ്മ  ...കാലത്തിന്റെ മാറ്റമാണോ ? ഭാവനകൾ കുറയുന്നതുപോലെ ...വാക്കുകളും വാചകങ്ങളും ഒരു വെറും നിശബ്ദമായ് പോകുന്നു .......എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിൽ ജീവിക്കാൻ മറന്നുപോകുംപോലെ .....അല്ലെങ്കിലും ജീവിതം ഇങ്ങനോക്കെത്തന്നെയാണ് .....നിറമുള്ള സ്വപനങ്ങൾ തന്നിട്ട് അതിൽ നോട്ടുകെട്ടിന്റെ ഒരു അടിത്തറ വേണമെന്ന് പറയും ...പിന്നെയുള്ള ഓട്ടം നോട്ടു കേട്ടുകൾക്ക് വേണ്ടിയാണ് .....ജീവിതം മറന്ന്..... ജീവിക്കാൻ മറന്ന് ....പ്രാരബ്ധങ്ങളുടെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പരക്കംപാച്ചിൽ .......ഒടുവിൽ സ്വപ്നംകണ്ടതോന്നും നേടാതെ ....എന്തൊക്കെയോ നേടിയും ....കുറെ ദീർഘ നിശ്വാസങ്ങൾ മാത്രം ബാക്കിവച്ച് .......ജീവിതം അകലെനിന്നു പുഞ്ഞിരിക്കുന്നതു കാണാം.......! എഴുത്തിൻറെ മോഹം ഇനിയും പേപ്പർ കഷണങ്ങളിൽ ബാക്കികിടക്കുന്നു.....നാളേക്കുള്ള അന്ധമായ കാത്തിരിപ്പ്‌ .............!