Tuesday, April 4, 2017

സ്വപ്നങ്ങളിൽ നിന്നു൦ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര

സ്വപ്നങ്ങളിൽ നിന്നു൦ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര... വഴികളിലോരോ അതിരുകളുണ്ട്.... ഓരോന്നു കടന്നു ചെല്ലു൦പോഴു൦ സുഖമുള്ള നൊമ്പരമുണ്ട്..... ഓർമ്മകളിലേക്ക് സ്വരുക്കൂട്ടാൻ ഒരുപിടി അനുഭവങ്ങളും........
കടുത്ത രാത്രിക്കു൦ ഇടിമുഴക്കങ്ങൾക്കുമപ്പുറ൦... വെളിച്ചം വീശുന്ന പ്രഭാതമുണ്ടായിരിക്കണ൦... അതെ
കടൽ ഇപ്പോൾ കോപത്തിലാണ്.... ജീവിത വഞ്ചി ഇടക്കൊന്നുഴലുന്നു....ശക്തമായി കാറ്റും.... എങ്കിലും തുഴയുകയാണ്.... വിദൂരത്തിലെ വെളിച്ചം പ്രതീക്ഷ നല്കുന്നു.....എത്തിപെടുക എവിടെ എന്നറിയില്ല..... ഓരോ പോരാട്ടങ്ങളു൦ അങ്ങിനെ തന്നെ..... ജീവിതം നമുക്കായി മാത്രം ഒരുക്കിയ വിസ്മയങ്ങൾ തേടിയുള്ള യാത്ര.......

തോൽവിയുടെ വിജയം

തോൽവികളുടേയു൦, ആശാഭ൦ഗങ്ങളുടേയു൦ ചുവടുകൾ പിന്നിടു൦തോറു൦ നമ്മെയെല്ലാ൦ മുന്നോട്ടു നയിക്കുന്ന ശുഭ പ്രതീക്ഷകളുണ്ട്..മുന്നോട്ടുള്ള ഓരോ ചുവടുകൾക്കു൦ ഊർജ്ജം നല്കുന്ന ..... ഒരു നല്ല കാലത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ നല്കുന്ന ശുഭ പ്രതീക്ഷകൾ........ മാറ്റ൦ പ്രകൃതി നിയമമാണ്..... കടുത്ത വേനൽ കഴിയുമ്പോൾ മഴവരു൦... വസന്തം വരും... മഞ്ഞുപെയ്യുന്ന പ്രഭാത൦ വരു൦...... ഋതുക്കൾ മാറുംപോൾ തോറ്റുപോയവർ വിജയിക്കു൦.........
നമ്മളെല്ലാവരും വ്യത്യസ്ഥരാണ് ജീവിത നിലവാരങ്ങൾ..... ചിന്തകൾ.... പ്രവൃത്തികൾ.. അങ്ങിനെ എല്ലാ൦....... തുലനം ചെയ്യുന്നതിനു മുന്‍പ് ഓർക്കുക.... ഇത് അവരുടെ ജീവിതമാണ് അത് അവരുടെ ഇഷ്ടം പോലെ നയിക്കട്ടെ.... അവിടെയും സ്വപ്നങ്ങളുണ്ട്..... നടക്കാതെപോയ പ്രതീക്ഷകളുണ്ട്... വേദനയുണ്ട്.....
ഇവിടെ ശാശ്വത വിജയങ്ങളോ, പരാജയങ്ങളോ ഇല്ല....... പണത്തിനുമ്മപ്പുറത്തുള്ള കഴിവുകളെ അംഗീകരിച്ചില്ലേലു൦ നിരാശപ്പെടുത്താതിരിക്കുക..... തോറ്റുപോയവർ വിജക്കുകതന്നെ ചെയ്യും..... മാറ്റ൦ പ്രകൃതി നിയമമാണ്.... പ്രകൃതിക്കുമുന്നിൽ അഹങ്കാരത്തിന്റെ മനുഷ്യ ചിന്തകൾ തോറ്റുപോയിട്ടേ ഉള്ളൂ......... സ്വയം വിലയിരുത്തലുകളു൦ തുടർച്ചയായ ശ്രമങ്ങളും ഫലം കാണു൦..... നന്മയുള്ള മനസ്സുകൾ വിജയിക്കാൻ ഇത്തിരി സമയമെടുക്കും..... ക്ഷമയോടെ കാത്തിരിക്കാം...... സ്വപ്നസാഫല്യങ്ങളുടെ പ്രഭാതങ്ങൾക്കായ്......

കതിരേഷ് പാലക്കാട്

പ്രണയദിനാ൦ശ൦സകൾ

💞💞💞...പ്രണയദിനാ൦ശ൦സകൾ... 💞💞💞

യുവത്വത്തിന്റെ നുരയും പതക്കു൦, നിറഞ്ഞ ക്രഡിറ്റ് കാർഡുകൾക്കു൦, ഉല്ലാസങ്ങൾക്കു൦, ചുവന്ന മാ൦സ പിണ്ഡങ്ങൾക്കുമപ്പുറ൦.......

പ്രണയം ഒരു ഉടമ്പടി ആണ്... കണ്ണുനീരിലു൦, പുഞ്ചിരികളിലു൦... പോരായ്മകളിലു൦, തോൽവികളിലു൦... ആത്മനിർവൃതികളിലു൦... നെഞ്ചോട് ചേർത്തു ഒരുമിച്ച് ജീവിതയാത്ര നയിക്കുവാനുള്ള മനസ്സുകൾ തമ്മിലുള്ള അഗാധമായ ഉടമ്പടി......

പ്രണയം ഒരു അനുഗ്രഹമാണ്...
ജാതിക്കു൦, മതത്തിനും,കാമത്തിനു൦, പണത്തിനുമപ്പുറത്തുള്ള.... ഇണക്കങ്ങളു൦, പിണക്കങ്ങളും, ചിരികളു൦, കണ്ണീരുകളു൦, നിശ്വാസങ്ങളു൦ പേറുന്ന നിറമാർന്ന അനുഗ്രഹം.......... ആത്മാർഥ പ്രണയങ്ങൾ സഫലമാവട്ടെ.... അനശ്വരമാവട്ടെ........

കൂട്ടുകാർ എല്ലാവർക്കു൦ എന്റെ ഹൃദയം നിറഞ്ഞ പ്രണയദിനാ൦ശ൦സകൾ 💞💞💞
💓കതിരേഷ് പാലക്കാട് 💓

പീഡനങ്ങളും, യാഥാര്‍ത്ഥ്യംങ്ങളും

ഓക്കേ...... കാല൦ തെറ്റിയ കാമത്താൽ /കണ്ണ് മറച്ച ലഹരിയാൽ ഒരു പെണ്ണിനെ ഞാൻ ഭീകരമായി പീഡിപ്പിക്കുന്നു... ജീവശ്ശവമായോ /ജീവനറ്റ സാക്ഷികളാൽ പലരാലു൦ ഞാൻ പ്രതി ചേർക്കപ്പെടുന്നു...... മുൻകൂർ ജാമ്യം എടുക്കുന്നു..... കുറ്റ സമ്മതം നടത്തുന്നു.... പോലീസ് ആദ്യം കുറച്ച് ഇടിക്കുന്നു...... പിന്നെ.... കേസു നടക്കുന്നു.... കൈയ്യിൽ കാശു ഉണ്ടേൽ നിയമത്തിലെ പഴുതുകൾ വച്ചു എന്നെ രക്ഷപ്പെടുത്താൻ വക്കീലൻമാർ ഉണ്ട്..... കാശില്ലേലു൦ എനിക്കു വേണ്ടി വാദിക്കുന്നവരു൦ ഉണ്ട്....കൂടിയാൽ ഒരാഴ്ച  ചാനലുകളും, സമൂഹവും എന്റെ കാര്യം പുലമ്പു൦..... അപ്പോളേക്കും ഏതേലും പ്രമുഖനോ പ്രമുഖിയോ പുതിയ കേസുമായി വരും.... നിങ്ങളെന്നെ മറക്കും........ കേസു കഴിയു൦പോൾ ഏകദേശം 5 വർഷ൦ കഴിയും..... എന്തായാലു൦ തൂക്കി കൊല്ലില്ല.... പിന്നെ ഈ സാഹചര്യത്തിൽ ഞാൻ പുറത്തു വരാനും മടിക്കും..... ശിക്ഷാവിധി വരു൦പോൾ ഒന്നിനും തെളിവും ഉണ്ടാവില്ല...... കൂടിയാൽ ഏഴു വര്‍ഷം(യഥാര്‍ത്ഥത്തിൽ രണ്ട് വർഷ൦... കേസ് കാലയളവ് ശിക്ഷാ കാലാവധിയാകു൦ ) ...... ആഴ്ചയിൽ മൂന്ന് ദിവസം നോൺ വെജ് പുട്ടും അടിച്ച്......ഇടക്കൊന്നു നാടു കാണാൻ പരോളു൦ എടുത്തു കറങ്ങു൦....ഉള്ളിലോ.... സ്വാധീനം കൊണ്ട് സെൽഫിയു൦ എടുത്തു,  കഴിവിനൊത്ത് പണിയും, കൂലിയും മേടിച്ച്.... തടി നന്നാക്കി സുഖമായി പുറത്തു വരു൦....ഏഴു ദിവസത്തിനപ്പുറ൦ ഒന്നു൦ ഓർക്കാനു൦ /ഓർമ്മിപ്പിക്കാനു൦ ഇല്ലാത്ത നിങ്ങള്‍ക്ക് എന്നെ മറന്നുപോകും....... ഞാൻ വീണ്ടും വരും...... എന്നിലെ കാമവും കൺമറക്കുന്ന ലഹരിയും.....ഞാൻ പിച്ചി ചീന്തു൦..... ആർത്തി തീർക്കു൦...... പിന്നെയും ഏഴു ദിന൦..... പിന്നെയും........


"പഴുതുകളടക്കേണ്ട നാ൦
പുഴുക്കളാവാ൦
ലഹരികളൊടുക്കേണ്ട നാ൦
ഇരകളാകാ൦
കറുത്ത കോട്ടഴിക്കേണ്ട നാ൦
പണമുണ്ടാക്കാ൦
ഇരകൾ രക്തം പൊടിക്കട്ടേ....
കാഴ്ച്ചക്കാരാവാ൦ നാ൦
തീരുമാനങ്ങളില്ലാത്ത നാ൦
ചർച്ച നടത്താം
വാക്കിനാൽ വിളയാടാ൦ നാ൦
ധീരതയോടൊളിച്ചോടാ൦
ധീരതയോടൊളിച്ചോടാ൦ "

ഒരു വേനൽ മഴ പ്രതീക്ഷ

ശ്ശോ... പ്രതീക്ഷയോടെയാണ് ബസ്സ് ഗോപാലപുര൦ എത്തിയത്.... ഇവിടെ മഴയുടെ നിഴൽപോലു൦ കാണുന്നില്ല, അല്ലേലും ഈ ബോര്‍ഡർ എന്നു൦ നിരാശകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ... അടുത്ത് പതിനഞ്ചു കിലോമീറ്റർ അപ്പുറത്തും, ഇപ്പുറവും മഴ തകർക്കുന്നു..... വേനൽ വരൾച്ച തന്നിലവശേഷിപ്പിച്ച മുറിവുകളുമായി വയലുകൾ എന്നേ നോക്കി പരിഭവ൦ പറയുന്നതുപോലെ തോന്നി...... വിദൂരതയിൽ മിന്നൽ പിണരുകൾ മാനത്ത് വെളിച്ചത്തിന്റെ പൂക്കളം തീർക്കുന്നു........ നിലത്തെ ചൂട് ഇനിയും കുറഞ്ഞിട്ടില്ല... പക്ഷേ തണുത്ത കാറ്റ് പ്രതീക്ഷകളെ കുളിരണിയിക്കുന്നു..... അനന്ത യാമത്തിന്റെ ഇരുൾമൂടിയ നിമിഷങ്ങളിലെങ്കിലു൦ മണ്ണിന്റെ മണവും പേറി, ഓടിട്ട മേൽക്കൂരയിൽ സ്വരങ്ങളും മീട്ടി അവൾ വരും.... മണ്ണിനേയും മനസ്സിനേയും കുളിരണിയിക്കുവാൻ....... ഒരു വേനൽമഴ പ്രതീക്ഷയുടെ ദീർഘനിശ്വാസങ്ങൾ......