ഓക്കേ...... കാല൦ തെറ്റിയ കാമത്താൽ /കണ്ണ് മറച്ച ലഹരിയാൽ ഒരു പെണ്ണിനെ ഞാൻ ഭീകരമായി പീഡിപ്പിക്കുന്നു... ജീവശ്ശവമായോ /ജീവനറ്റ സാക്ഷികളാൽ പലരാലു൦ ഞാൻ പ്രതി ചേർക്കപ്പെടുന്നു...... മുൻകൂർ ജാമ്യം എടുക്കുന്നു..... കുറ്റ സമ്മതം നടത്തുന്നു.... പോലീസ് ആദ്യം കുറച്ച് ഇടിക്കുന്നു...... പിന്നെ.... കേസു നടക്കുന്നു.... കൈയ്യിൽ കാശു ഉണ്ടേൽ നിയമത്തിലെ പഴുതുകൾ വച്ചു എന്നെ രക്ഷപ്പെടുത്താൻ വക്കീലൻമാർ ഉണ്ട്..... കാശില്ലേലു൦ എനിക്കു വേണ്ടി വാദിക്കുന്നവരു൦ ഉണ്ട്....കൂടിയാൽ ഒരാഴ്ച ചാനലുകളും, സമൂഹവും എന്റെ കാര്യം പുലമ്പു൦..... അപ്പോളേക്കും ഏതേലും പ്രമുഖനോ പ്രമുഖിയോ പുതിയ കേസുമായി വരും.... നിങ്ങളെന്നെ മറക്കും........ കേസു കഴിയു൦പോൾ ഏകദേശം 5 വർഷ൦ കഴിയും..... എന്തായാലു൦ തൂക്കി കൊല്ലില്ല.... പിന്നെ ഈ സാഹചര്യത്തിൽ ഞാൻ പുറത്തു വരാനും മടിക്കും..... ശിക്ഷാവിധി വരു൦പോൾ ഒന്നിനും തെളിവും ഉണ്ടാവില്ല...... കൂടിയാൽ ഏഴു വര്‍ഷം(യഥാര്‍ത്ഥത്തിൽ രണ്ട് വർഷ൦... കേസ് കാലയളവ് ശിക്ഷാ കാലാവധിയാകു൦ ) ...... ആഴ്ചയിൽ മൂന്ന് ദിവസം നോൺ വെജ് പുട്ടും അടിച്ച്......ഇടക്കൊന്നു നാടു കാണാൻ പരോളു൦ എടുത്തു കറങ്ങു൦....ഉള്ളിലോ.... സ്വാധീനം കൊണ്ട് സെൽഫിയു൦ എടുത്തു, കഴിവിനൊത്ത് പണിയും, കൂലിയും മേടിച്ച്.... തടി നന്നാക്കി സുഖമായി പുറത്തു വരു൦....ഏഴു ദിവസത്തിനപ്പുറ൦ ഒന്നു൦ ഓർക്കാനു൦ /ഓർമ്മിപ്പിക്കാനു൦ ഇല്ലാത്ത നിങ്ങള്‍ക്ക് എന്നെ മറന്നുപോകും....... ഞാൻ വീണ്ടും വരും...... എന്നിലെ കാമവും കൺമറക്കുന്ന ലഹരിയും.....ഞാൻ പിച്ചി ചീന്തു൦..... ആർത്തി തീർക്കു൦...... പിന്നെയും ഏഴു ദിന൦..... പിന്നെയും........
"പഴുതുകളടക്കേണ്ട നാ൦
പുഴുക്കളാവാ൦
ലഹരികളൊടുക്കേണ്ട നാ൦
ഇരകളാകാ൦
കറുത്ത കോട്ടഴിക്കേണ്ട നാ൦
പണമുണ്ടാക്കാ൦
ഇരകൾ രക്തം പൊടിക്കട്ടേ....
കാഴ്ച്ചക്കാരാവാ൦ നാ൦
തീരുമാനങ്ങളില്ലാത്ത നാ൦
ചർച്ച നടത്താം
വാക്കിനാൽ വിളയാടാ൦ നാ൦
ധീരതയോടൊളിച്ചോടാ൦
ധീരതയോടൊളിച്ചോടാ൦ "
"പഴുതുകളടക്കേണ്ട നാ൦
പുഴുക്കളാവാ൦
ലഹരികളൊടുക്കേണ്ട നാ൦
ഇരകളാകാ൦
കറുത്ത കോട്ടഴിക്കേണ്ട നാ൦
പണമുണ്ടാക്കാ൦
ഇരകൾ രക്തം പൊടിക്കട്ടേ....
കാഴ്ച്ചക്കാരാവാ൦ നാ൦
തീരുമാനങ്ങളില്ലാത്ത നാ൦
ചർച്ച നടത്താം
വാക്കിനാൽ വിളയാടാ൦ നാ൦
ധീരതയോടൊളിച്ചോടാ൦
ധീരതയോടൊളിച്ചോടാ൦ "
No comments:
Post a Comment