Tuesday, January 10, 2017

ന്യൂസ് ടൈംമിലേക്ക് സ്വാഗതം


....................................................

(എല്ലാം സാങ്കല്പിക൦ മാത്രം... ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ സൃഷ്ടാവ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല)

ന്യൂസ് ടൈംമിലേക്ക് സ്വാഗതം.....

"ഇക്കഥ പഴങ്കഥയാണേ മാളോരേ...
ചുട്ടടി മേടിച്ചു, ബെഞ്ചിൽ കേറിയേൻ...
ക്ലാസ്സു ചിരിച്ചൂ, മാളൂ കോക്രിയു൦ കാട്ടീ..

ഒന്നിൽ തോറ്റതും... പല്ലുവീണപ്പോ...
ചാണകം കൈയ്യിലെടുത്തതു൦.. പൊതിഞ്ഞു ചായ്പ്പുമുകളിലെറിഞ്ഞതു൦......
റോഡിലമ്മൂമ കമ്പർകെട്ടു വിറ്റതു൦
ചില്ലറ സ്വരൂപിച്ചു, മേടിച്ചു തിന്നതു൦...
ഓട്ട ട്രൌസറു൦.... ഒന്നേകാലണയു൦...
പത്തീത്തോറ്റതു൦ പാരലൽ പോയതും..
തുമ്പ നുള്ളിയതു൦... തൂ൦മ്പ പിടിച്ചതും...
പിന്നേയും പഠിച്ചതും ഉദ്യോഗ൦ മേടിച്ചതു൦..
ഇക്കഥ പഴങ്കഥയാണേ...... "

ഇന്നത്തെ വാര്‍ത്തകൾ......

യു. കെ. ജി വിദ്യാർത്ഥിയെ ശാസിച്ചതിനു൦, കഞ്ചാവടിച്ചു കിറുങ്ങി ക്ലാസ്സിലേക്ക് കയറിയ എട്ടാം ക്ലാസുകാരനെ അടിച്ചതിനു൦... സംസ്ഥാനത്തെ രണ്ട് അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു....

കോളേജിൽ കോപ്പിയടി ആരോപണവു൦ ഭീഷണിപ്പെടുത്തലു൦ ഏൽക്കേണ്ടി വന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു....

ക്രൂര പീഡനക്കേസിലെ പ്രതിക്ക് ജീവപര്യന്തം..... മാന്യസമൂഹത്തിനു ഭീഷണി ആയതുകൊണ്ട് വയനാട്ടിലെ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു....

നോട്ടു നിരോധനത്തിനെതിരായ സർവ്വകക്ഷി സമരം തെരുവകളിലേക്ക്...
താലൂക്ക് ആശുപത്രിയിൽ ദളിത് യുവതി മൂത്രപ്പുരയിൽ പ്രസവിച്ചു.....

പുതിയ പത്തോളം കൽക്വാറികൾക്ക് അംഗീകാരം നല്‍കി ആദരിച്ചു....
കേരളത്തിലെ അടുത്ത പ്രകൃതിക്ഷോപ൦ ഭൂകമ്പം ആണെന്ന് ജിയോളജി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.......

നെൽ വയൽ കരിഞ്ഞു ക൪ഷക൪ വയലിൽ തന്നെ ആത്മഹത്യ ചെയ്തു.... ഡാം തീറെഴുതി തന്നാൽ തുറന്നു വിടാമെന്ന് അയൽസ൦സ്ഥാന൦

ഹൈവേ പരിസരത്ത് നിന്ന് ബിവറേജസ് ഔട്ലെറ്റുകൾ പൂട്ടുന്നു....... ന്യൂ ഇയർ മദ്യ വില്‍പനയിൽ സർവ്വകാല റെക്കോര്‍ഡ്.....

റിക്ഷാകാരനായ അച്ഛന് എൈ. എ. എസ് സമ്മാനിച്ച് മകൾ.........
ഓപ്പറേഷനിടെ പഞ്ഞി വയറിൽ തന്നെ മറന്നുവച്ച് തുന്നികെട്ടി... 40 ലക്ഷം ഡൊണേഷൻ കൊടുത്തു നേടിയ ഉന്നത ഡോക്ടര്‍മാരുടെ സേവനം അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ആരോഗ്യ മന്ത്രി.....

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് പഞ്ചായത്ത് കേരളത്തിനു സ്വന്തം...... മുൻ മുഖ്യന്റെ ഓഫീസിലെ സി. സി. ടി. വി ദൃശ്യങ്ങൾ കാണ്മാനില്ല.... അന്വേഷണം പുരോഗമിക്കുകയാണ് ഐടി വകുപ്പ്....

റിയോയിലെ പെൺ കരുത്ത്, അഭിമാനത്തോടെ രാജ്യം.... ഈ മാസം തന്നെ മലകേറുമെന്ന് ദേശായി ദോശതിന്നുകൊണ്ട് കരുത്തു തെളിയിക്കാനുള്ള ഒടുവിലത്തെ ഒരുക്കത്തിൽ..........

റാ൦ഗ് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാവുന്നു, നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ശ്രമത്തിലൂടെ പ്രതിഷേധം അറിയിച്ചു......... കക്ഷി ഭേദമന്യേ തുടരുന്ന ബന്ധുനിയമനങ്ങൾ, അന്വേഷണ പരമ്പര ഇന്നുമുതൽ രാത്രി 10.30 ന്

തലാക്ക് വാദം നാളെ സുപ്രീം കോടതി കേൾക്കു൦...... 14 സെക്കന്‍ഡ് ഉറ്റുനോക്കിയാൽ കേസെടുക്കാ൦ - IPS ഉദ്യോഗസ്ഥൻ....... ദേശീയ ഗാനം തിയേറ്ററിലേക്ക്.....

തെരുവ് പട്ടികൾ സ്നേഹനിധികളാണെന്നു൦, സ്നേഹിച്ചാൽ ജീവൻ തരുമെന്നു൦ ഡെൽഹിയിലെ പട്ടിസ്നേഹസമിതി പ്രസിഡന്റു൦ കേരളത്തിലെ പ്രമുഖ ആ൦ഗറു൦ ഘോര ഘോരം അഭിപ്രായപ്പെട്ടു............. പ്രചോദനം ഉൾകൊണ്ട അമ്മൂമ്മ വീട്ടിലേക്കു വാങ്ങിയ ഇറച്ചി പൊതിയുമായി വരുന്നവഴി കടൽക്കരയിലെ ഒരു കൂട്ടം പട്ടികളെ സ്നേഹിച്ചു, പട്ടികൾ ജീവൻ കൊടുത്ത് തിരിച്ചു൦ സ്നേഹിച്ച് പൊതിയിലെ കഷണങ്ങളേക്കാൾ അമ്മൂമയെ കഷണങ്ങളാക്കിയെടുത്തു...... അടുത്ത ഓഗസ്റ്റ് ആണ്ടുബലി നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു...

അതിർത്തിയിൽ ഒറ്റ പൊറോട്ടയും, കരിഞ്ഞ റൊട്ടിയും മഞ്ഞവെള്ളവു൦ എന്ന് ജവാന്റെ വീഡിയോ.......... അയാൾ ഓഫീസ് സ്റ്റാഫ് ആണെന്നും, ജോലിസമയത്ത് മദ്യപിച്ചതുകൊണ്ട് അതിർത്തിയിൽ ഭീകരരെ നേരിടാൻ അയച്ചതാണെന്ന് ജവാന്റെ ഓഫീസ് വിശദീകരണം നല്‍കി.

നോട്ടു പ്രതിസന്ധി... ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നു... ഡിജിറ്റലൈസ് ആവാൻ ചീര വില്‍പ്പനകാരി ജാനു അമ്മയും... സ്വൈപ്പി൦ങ് മെഷീനിനു൦, ആണ്ട്രോയിട് ഫോണിനു൦ മഹാമനസ്ക്കരുടെ സഹായം തേടുന്നു....... സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ..... xxx xxx xxx 0875


ഇടവേള........

പരസ്യം......

"നമ്മുടെ പ്രിയപ്പെട്ട ഗോൾഡ് & ഡയമണ്ട് ജ്വല്ലറി.... ഇനി കണ്ണൂരിലും കാസർകോട്ടിലു൦.... ഉത്ഘാടനത്തിനു നിങ്ങളുടെ പ്രിയപ്പെട്ട നടിയായ ഞാനും...... അടുത്ത ഓണം പൊടി പോടിക്കാൻ... പുതിയ ബ്രാഞ്ചുകൾ അട്ടപ്പാടിയിലു൦* മുത്തങ്ങയിലു൦*... തുടങ്ങുന്നതാണ്.......! "
(**കാടു വെട്ടിത്തെളിക്കൽ പുരോഗമിക്കുന്നു... വ്യാജ കുടിയേറ്റക്കാ൪ക്കു൦ റിസോര്‍ട്ട് ലോബിക്കു൦ പട്ടയം കിട്ടിയപോലെ ഞങ്ങൾക്കു൦ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു)


ഇന്ന് രാത്രി 9 ന് പ്രയി൦ ടൈം ചർച്ച......

30 കോടി ചിലവിൽ നിർമ്മിച്ച
സിംഹമുരുകൻ 200 കോടി ക്ലബ്ബിൽ......

 വാട്സാപ്പിലു൦ യൂട്യൂബിലു൦ വൈറൽ ആകുന്ന ചങ്ക് ബ്രോസ് 4 കോടിമുണ്ടിന്റെ കാശുമുടക്കി നിർമ്മിച്ച സിംഹമുരുകന്റെ ആക്ഷൻ രംഗങ്ങൾ.... സിനിമാ മേഘലയെ പ്രതിസന്ധിയിലാക്കുമോ.....???

ചർച്ചയിൽ പങ്കെടുക്കുന്നവർ........ ടി. വി യിൽ മാത്രം കണ്ടു പരിചയം ഉള്ള പ്രത്യേക ഇനം പ്രശസ്തർ.......!

ചർച്ച സ്പോൻസേ൪ഡ് ബൈ.... "പോയ് ടൈമ്(കാശു൦) "
ഓൺലൈൻ ട്രാന്സാക്ഷനുകൾ നിങ്ങളുടെ വിരൽ തുമ്പിൽ..........!

തിരികെ വരാം.....
005...
004...
003...
002...
........
........

(കൊല്ലരുത് ജീവിച്ചു പൊയ്ക്കോട്ടേ.......)


കതിരേഷ് പാലക്കാട്