Thursday, March 16, 2017

എന്റെ ഗ്രാമവും... നഗരവും... ചില കാഴ്ചകൾ


...................................................
നനഞ്ഞ കാൽപ്പാടുകൾ
ഈറൻ തോർത്ത്
ചെളിപുരണ്ട ദേഹത്ത് അവിടവിടെ
ചുളിവുകൾ.... നിശബ്ദത..... അരികിലായ് മല.. തേക്കുകൾ, ഗർഭ്ഭപ്ളാവുകൾ, കുത്തിയോലിക്കുന്ന നീർചാലുകൾ
നിറഞ്ഞ നെൽപ്പാടങ്ങൾ...
കാക്കകൾ, കിളികൊഞ്ചലുകൾ.....
പോന്നവര...... പാടത്തെ പണിക്കാര്... കൂയ് വിളി..... മൂളിപ്പാട്ടുകൾ.... ഇടതൂർന്ന കാടുകൾ.കാററ്.. കുടിലുകൾ...അയൽക്കൂട്ടങ്ങൾ ....കൊഴിഞ്ഞ പല്ല് ചിരികൾ........ മിന്നാമിനുങ്ങ്... ഈയാ൦പാറ്റകൾ...
.........................
ബൂട്ടുകൾ... ഇറുകിയ വസ്ത്രങ്ങൾ.....
ചൂട്... വിയർപ്പ്..... ചായ൦പൂശിയ ചുണ്ടുകൾ..... കര കര ശബ്ദങ്ങൾ..... കരിങ്കൽ കോട്ടകൾ.... കാറുകൾ...... പുക.. തിരക്ക്...ഭിക്ഷക്കാര്.... അഴുക്കുചാലുകൾ... മൊബൈൽ ടവറുകൾ.... ഇടികൾ.... ആംബുലന്‍സ് ചൂള൦വിളികൾ.... ക്യാമറകൾ.... ഒറ്റയാൾ വർത്തമാനങ്ങൾ..... കറുത്ത കടൽത്തീരങ്ങൾ... പ്ളാസ്റ്റിക് കുപ്പികൾ, കവറുകൾ..... നെറ്റി ചുളിവുകൾ..... പാഴ്ചിരികൾ..... ബാൻറ്റുകൾ...ബാനറുകൾ.... ബാർ... നുര, പത..... സോഡിയം ലൈറ്റുകൾ.... ഡി൦ബ്രൈറ്റുകൾ...... തെറിവിളികൾ...... മടുപ്പുകൾ.. ക്ഷീണങ്ങൾ..... ഗുളികകൾ.... ഉറക്കം....




No comments:

Post a Comment